തലശ്ശേരി: നഗരത്തിലെ ആദ്യകാല ഫോട്ടോഗ്രാഫറും മുകുന്ദ് മല്ലർ റോഡിലെ പിന്റോ സ്റ്റുഡിയോ പാർട്ണറുമായിരുന്ന ടെമ്പിൾഗേറ്റ് പിന്റോ വില്ലയിൽ ബേസിൽ പിന്റോ (82) നിര്യാതനായി. പരേതരായ ഐ.എ. പിന്റോയുടെയും മില്ലി പിന്റോയുടെയും മകനാണ്. ഭാര്യ: മാജി പിന്റോ. സഹോദരങ്ങൾ: ബ്ലോസം സെബാസ്റ്റ്യൻ, സ്റ്റാൻലി പിന്റോ, പരേതരായ മെൽവിൻ പിന്റോ, ആൽഫ്രഡ് പിന്റോ, സിറിൾ പിന്റോ, സെലിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് ഹോളി റോസറി പള്ളി സെമിത്തേരിയിൽ.