നീലേശ്വരം: ജില്ലയിലെ മുതിർന്ന സി.പിഎം നേതാവ് നീലേശ്വരം പള്ളിക്കരയിലെ പി. അമ്പാടി (101) നിര്യാതനായി.
സി.പി.എം ജില്ല കമ്മിറ്റിയംഗം, നീലേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഏരിയ സെക്രട്ടറി, ലോക്കൽ സെക്രട്ടറി, ചെത്ത് തൊഴിലാളി റേഞ്ച് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.
ഭാര്യ: പരേതയായ നാരായണി. മക്കൾ: വസന്ത, ശാന്ത, തങ്കമണി, രവീന്ദ്രൻ, പ്രമീള, പ്രമോദ്.
മരുമക്കൾ: ഭാസ്കരൻ (റിട്ട. അധ്യാപകൻ), രാമചന്ദ്രൻ, കരുണാകരൻ, വിജയശ്രീ, പരേതയായ സിതാര.
സഹോദരങ്ങൾ: നാരായണി, ജാനകി, പരേതരായ കുഞ്ഞിരാമൻ, രാഘവൻ, അമ്പു.