കാഞ്ഞങ്ങാട്: ഒടയംചാൽ പാക്കം ഉണ്ണാമഠത്ത് പാലക്കിവീട്ടിൽ ഗോവിന്ദൻ നായർ (101) നിര്യാതനായി. ഉണ്ണാമഠം തറവാട് കാരണവരാണ്.
ഒടയംചാൽ അയ്യപ്പഭജന മന്ദിരം രക്ഷാധികാരിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ഇടത്തിൽ വീട്ടിൽ കുഞ്ഞമ്മാർ അമ്മ.
മക്കൾ: ഇ.വി. നാരായണി, ഇ.വി. രമണി, ഗംഗാധരൻ ബാലകൃഷ്ണൻ, രവീന്ദ്രൻ, ശ്യാമള. മരുമക്കൾ: മുല്ലച്ചേരി നാരായണൻ നായർ (കോട്ടൂർ), ഇന്ദിര (തട്ടുമ്മൽ), സീമ (കരിന്തളം), ദീപ (ചട്ടഞ്ചാൽ), എച്ച്. ഗോപി (ഓട്ടോ ഡ്രൈവർ, പടിഞ്ഞാറേക്കര), പരേതനായ പഞ്ചിക്കൽ വേണുഗോപാലൻ നായർ. സഹോദരങ്ങൾ: ഓമന, യു. തമ്പാൻ നായർ, യു. ഉണ്ണികൃഷ്ണൻ നായർ, പരേതനായ ചന്തുക്കുട്ടി നായർ. സഞ്ചയനം ഞായറാഴ്ച.