ചട്ടഞ്ചാല്‍: മുസ്ലിം ലീഗ് ജില്ല പ്രവര്‍ത്തക സമിതി അംഗം സി.എച്ച്. ഹുസൈനാര് തെക്കില്‍ (ഉക്രംപാടി-63) നിര്യാതനായി. ചട്ടഞ്ചാല്‍ എം.ഐ.സി കേന്ദ്ര കമ്മിറ്റി അംഗം, ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി ഡയറക്ടര്‍, മോട്ടോര്‍ തൊഴിലാളി എസ്.ടി.യു ജില്ല വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ്, മുന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതരായ ചൂത്തറവളപ്പ് മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: നസീമ. മക്കള്‍: നജാദ്, നിശാദ്, നസീദ, നിയാദ് (വിദ്യാര്‍ഥി). മരുമകന്: റയീസ്. സഹോദരങ്ങള്‍: ഹസൈനാര്‍, റഊഫ്, നബീസ, റുഖിയ, പരേതനായ അബ്ദുല്ല. ഖബറടക്കം തെക്കില്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.