തിരൂർ: തിരൂരങ്ങാടി ടാക്റ്റ്, തിരൂർ ആർട്സ് കോളജ്, തിരൂർ കോഓപറേറ്റിവ് കോളജ്, പയ്യനങ്ങാടി ഔവേഴ്സ് കോളജ് എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള നൗഷാദ് മണിയംകുളം (65) നിര്യാതനായി.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: അജിത (ആലപ്പുഴ).
മകൾ: ദിൽന. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ മലയാള വിഭാഗം മേധാവിയായിരുന്ന ബഷീർ മണിയംകുളം സഹോദരനാണ്.