തിരൂരങ്ങാടി: സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു. ചെറുമുക്ക് ടൗൺ സ്വദേശി അമരേരി മുഹമ്മദിന്റെ മകൻ സാദിഖ് അലിയാണ് (24) മരിച്ചത്. ഞായറാഴ്ച രാത്രി ചുള്ളിപ്പാറയിലെ സമൂസ കുളത്തിലായിരുന്നു സംഭവം. മുങ്ങിത്താഴ്ന്ന സാദിഖ് അലിയെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു സാദിഖ് അലി. ജൂലൈ രണ്ടിന് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോകാനിരിക്കുകയായിരുന്നു. താലൂക്ക് ആശുപത്രി മോർച്ചറിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ചെറുമുക്ക് ടൗൺ റൂഹുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസയിൽ പൊതുദർശനത്തിനു വെച്ചു. ചെറുമുക്ക് മഹല്ല് ജുമാഅത്ത് പള്ളിയിൽ മറവ് ചെയ്തു. മാതാവ്: റജീന. സഹോദരങ്ങൾ: ഫാത്തിമ നജ, ഫാത്തിമ ഹന്ന.