മഞ്ചേരി: കാറുകള്‍ കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മഞ്ചേരി വെള്ളുവങ്ങാട് മുക്കട്ട വടക്കാങ്ങര അഹമ്മദ്കുട്ടി ഹാജിയുടെ മകന് മുഹമ്മദ് സാലിഹ് എന്ന മാനുവാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30ന് പാണ്ടിക്കാട് തമ്പാനങ്ങാടിയിലായിരുന്നു അപകടം.
മുഹമ്മദ് സാലിഹിന്റെ ഉടമസ്ഥതയില്‍ പാണ്ടിക്കാടുള്ള ഇന്റര്‍ലോക്ക് കമ്പനിയില്‍നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങവെ തമ്പാനങ്ങാടിയില്വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് സാലിഹിനെ നാട്ടുകാർ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു.
പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വെള്ളുവങ്ങാട് പഴയ ജുമാമസ്ജിദില്‍ ഖബറടക്കി. ഭാര്യ: പീച്ചമണ്ണില്‍ ഷഹന ഷെറിന് (വളരാട്). മക്കള്‍: അലൈസിയ മറിയം, അലന് അഹമ്മദ്.