പെരിങ്ങത്തൂർ: അണിയാരം ശിവക്ഷേത്രത്തിന് സമീപം കിഴക്കേ മഠത്തിൽ ദേവകി മന്ദിരം ചാലിൽ കൂറ്റേരി ചെറുകര ജാനകി അമ്മ (84) നിര്യാതയായി. കൊളവല്ലൂർ ഹൈസ്കൂളിൽ ഹിന്ദി അധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഭർത്താവ്: റിട്ട. ലഫ്റ്റനന്റ് കേണൽ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: ബ്രിഗേഡിയർ കൃഷ്ണരാജ് (ഹൈദരബാദ്), രജിത (മുംബൈ), കേണൽ ദീപക് നമ്പ്യാർ (ഇന്ത്യൻ ആർമി, ഷില്ലോങ്). മരുമക്കൾ: രശ്മിരാജ് മട്ടന്നൂർ (ഹൈദരബാദ്), പി. രാജൻ നമ്പ്യാർ (മുംബൈ, നെസ്റ്റർ വെൽകോൺ), ശ്രീജി നമ്പ്യാർ (ഷില്ലോങ്). സഹോദരങ്ങൾ: സി.കെ. വിശ്വനാഥൻ നമ്പ്യാർ (കോയമ്പത്തൂർ), പത്മിനി പത്മനാഭൻ (കായലോട്), വസുമതി നാരായണൻ (പൊന്ന്യം), പ്രഭാകരൻ നമ്പ്യാർ (റിട്ട. ഹിന്ദുസ്ഥാൻ മോട്ടോർസ്, ഇൻഡോർ), സുശീല ശങ്കർ (തലശ്ശേരി), പരേതരായ ഫ്ലൈറ്റ് ലഫ്റ്റനന്റ് സി.കെ. ബാലകൃഷ്ണൻ നമ്പ്യാർ (ബംഗളൂരു), ലീലാവതി കുറുപ്പ് (മുംബൈ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.