വേലൂർ: ഗായകൻ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) നഗരത്തിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും തൃശൂർ ഇലഞ്ഞിക്കൂട്ടം സംഗീത ബാൻഡിന്റെ ലീഡറുമായിരുന്നു.
തിങ്കളാഴ്ച രാത്രി തൃശൂർ ടൗണിലെ ചെല്ലൂർ ഫ്ലാറ്റിലാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. കല്ലാറ്റ് വീട്ടിൽ പരേതനായ പീതാംബരൻ മാസ്റ്ററുടെയും രാജലക്ഷ്മിയുടെയും (തയ്യൂർ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക) മകനാണ്.
ഭാര്യ: ഡോ. പാർവതി (ആയുർവേദ ഡോക്ടർ, മുണ്ടൂർ), മക്കൾ: പാർവണ, പാർഥിപ്.
സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.