പരിയാരം: സി.പി.ഐ പരിയാരം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ പരിയാരം സെൻട്രലിലെ ഇടവൻ ചിറമ്മൽ മനോഹരൻ (55- കോൺട്രാക്ടർ, നിർമിതി കൺസ്ട്രക്ഷൻസ് ചിതപ്പിലെപൊയിൽ, പയ്യന്നൂർ) നിര്യാതനായി. മുതിർന്ന സി.പി.ഐ നേതാവായിരുന്ന പരേതനായ കെ.പി. കേളു നായരുടെയും ഇ.സി. കമലാക്ഷിയുടെയും മകനാണ്. ഭാര്യ: കെ.പി. രേഷ്മ. മക്കൾ: രജത് മനോഹരൻ, ദിയ മനോഹരൻ. സഹോദരങ്ങൾ: ഇ.സി. ഗിരിജ (റിട്ട. അധ്യാപിക, ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ), ഇ.സി. രമേശൻ (പരിയാരം മെഡിക്കൽ കോളജ്), ഇ.സി. രവീന്ദ്രൻ (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യുട്ട്, ടൂറിസം വകുപ്പ്), പരേതയായ മിനി. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടു മുതൽ പരിയാരത്തെ വീട്ടിൽ പൊതുദർശനത്തിനു ശേഷം 12.30ന് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.