ഉളിക്കൽ: ഉളിക്കലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വാണിയകിഴക്കേൽ വി.വി. മാത്യു (ആയിരത്തിൽ കുട്ടിചേട്ടൻ-100) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി (കാവാലം കുടുംബാംഗം). മക്കൾ: ബോബൻ മാത്യു (എൽ.ഐ.സി ഏജന്റ്, ഉളിക്കൽ), ജെസ്സി മാത്യു (റിട്ട. ഫിസിക്കൽ എജുക്കേഷൻ അധ്യാപിക), സ്റ്റീഫൻ മാത്യു (റിട്ട. ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ, തൊക്കിലങ്ങാടി ഹൈസ്കൂൾ), ഷാജി മാത്യു (കർഷകോത്തമ അവാർഡ് ജേതാവ്, മാതാ നഴ്സറി കോക്കാട്). മരുമക്കൾ: ഏലിയാമ്മ, ജോസ്, ഫെബിയോള (റിട്ട. പി.ടി അധ്യാപിക), ഷാന്റി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് മണിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.