പുതിയങ്ങാടി: പുതിയവളപ്പ് ഖിളർ മസ്ജിദിനു സമീപം ആയിഷ മൻസിലിൽ അച്ചുമ്മാന്റകത്ത് മഹമൂദ് ഹാജി (78) നിര്യാതനായി. ഭാര്യ: കെ.എം. ഖദീജ. മക്കൾ: ആരിഫ്, ഫായിസ, സാഹിറ, നിസാർ, കാസിം. മരുമക്കൾ: ഷാക്കിറ, ഹനീഫ, മുഹമ്മദ് റാഫി, ഫാഹിദ, അഫ്ര. സഹോദരങ്ങൾ: അബ്ദുൽ സലാം, സഫിയ, കുഞ്ഞിപ്പാത്തു, പരേതരായ ഹവ്വ ഉമ്മ, അബ്ബാസ് ഹാജി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് പുതിയങ്ങാടി ഉത്താരം പള്ളി ഖബർസ്ഥാനിൽ.