കാഞ്ഞങ്ങാട്: പുതുകൈ മേനിക്കോട്ടെ അപ്പ ആചാരിയുടെ മകൻ എം.വി. മധു(53) നിര്യാതനായി. ശിൽപ, ചിത്രകലാകാരനായിരുന്നു.ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ജില്ല ആശുപതിയിൽ രാത്രി ഒമ്പതോടെ പ്രവേശിപ്പിച്ചതായിരുന്നു. ഗുരുതര രോഗം കണ്ടെത്തിയതിനെ തുടർന്ന് നേരത്തേ മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർ ചികിത്സക്കായി നാട് കൈകോർത്ത് സാമ്പത്തികം സ്വരൂപിക്കുന്നതിനിടെയാണ് മരണം. ഭാര്യ: ജയലക്ഷ്മി. മക്കൾ: ഉണ്ണിമായ, കൃഷ്ണ പ്രിയ (വിദ്യാർഥികൾ).