പിലാത്തറ: അറത്തിൽ കാരഭട്ടതിരി ഇല്ലത്ത് നാരായണൻ ഭട്ടതിരി (കെ.എസ്.എൻ. ഭട്ടതിരി -85) നിര്യാതനായി. ഹരിദ്വാർ ബി.എച്ച്.ഇ.എൽ കമ്പനിയിലും ഹരിദ്വാർ അയ്യപ്പ ക്ഷേത്രത്തിൽ അഡ്മിനിസ്ടേറ്ററായും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. അറത്തിൽ ഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയാണ്. ഭാര്യ: പുറച്ചേരി കുടൽവള്ളി ഇല്ലത്ത് സരസ്വതി അന്തർജനം.
മക്കൾ: മാധവൻ ഭട്ടതിരി (ബംഗളരു), ദേവകി (അധ്യാപിക കുഞ്ഞിമംഗലം ഗവ. ഹൈസ്കൂൾ). മരുമക്കൾ: ടി.സി. ശ്രീധരൻ നമ്പൂതിരി (അപ്പോളോ ഹോസ്പിറ്റൽ, കണ്ണൂർ), പി.വി. ശ്രീവിദ്യ (ബംഗളരു).
സഹോദരങ്ങൾ: പരേതരായ കേശവൻ ഭട്ടതിരി, വിഷ്ണു ഭട്ടതിരി, ഗോവിന്ദൻ ഭട്ടതിരി, ശങ്കരൻ ഭട്ടതിരി, ദേവകി അന്തർജനം (ചേറ്റുരില്ലം പഴിച്ചയിൽ), സുവർണിനി അന്തർജനം (മരങ്ങാട്ടില്ലം, കോറോം), സരസ്വതി അന്തർജനം (ഹള്ളിയൂർ ബദിരമന ഇല്ലം, കുന്നരു), ഗൗരി അന്തർജനം (മാങ്കുളത്തില്ലം, കോറോം). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തറവാട്ടുപറമ്പിൽ.