കിഴുന്നപ്പാറ: കിഴുന്നപ്പാറ താരാചന്ദിൽ പി.എം. ഇന്ദുമതി (73) നിര്യാതയായി. ധർമടം ബേസിക് യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. പരേതരായ ശേകു മാസ്റ്ററുടെയും നാരായണി ടീച്ചറടെയും മകളാണ്. ഭർത്താവ്: കെ.കെ. പുരുഷോത്തമൻ (വിമുക്തഭടൻ, കുറ്റിക്കകം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ).
മകൾ: പി.എം. നീതു (അധ്യാപിക, കിഴുന്ന സൗത്ത് യു.പി സ്കൂൾ). മരുമകൻ: നിജേഷ് (മിലിട്ടറി). സഹോദരങ്ങൾ: നന്ദകുമാർ (ചെന്നൈ), സുഭാതി (പാലയാട്), പരേതരായ വിനയകുമാർ, മുദാഭായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മാളികപ്പറമ്പ് ശ്മശാനത്തിൽ.