ശ്രീകണ്ഠപുരം: മലപ്പട്ടം അടുവാപ്പുറത്തെ തൈവളപ്പിൽ കല്യാണി (93) നിര്യാതയായി. പരേതനായ സ്വാതന്ത്രസമര സേനാനി ചീത്തയിൽ കണ്ണന്റെ ഭാര്യയാണ്. മക്കൾ: ഗോവിന്ദൻ, മോഹനൻ (വി.വി ടൈലേഴ്സ് ഇരിക്കൂർ), അശോകൻ (ഓട്ടോ ഡ്രൈവർ, കണിയാർവയൽ), പ്രേമൻ (ടൈലർ).
മരുമക്കൾ: മിനി (വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ, മലപ്പട്ടം പഞ്ചായത്ത്), സാവിത്രി (ചുഴലി), ഉഷ (നഴ്സറി അധ്യാപിക, ദേശമിത്രം യു.പി സ്കൂൾ ചേടിച്ചേരി), പരേതയായ ഗീത (പൊടിക്കളം). സഹോദരങ്ങൾ: ശാരദ (പൊറോറ), പരേതരായ തമ്പായി, നാരായണൻ.