പുലാപ്പറ്റ: കോഴിക്കരുമാട്ടിൽ വീട്ടില്‍ ഇബ്രാഹീം മാസ്റ്റർ (67) നിര്യാതനായി. പഴയ ലക്കിടി ഗവ. യു.പി സ്കൂളിലെ മുൻ ഉർദു അധ്യാപകനാണ്. നട്ടെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കവേയാണ് മരണം. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല സമിതി അംഗം, മണ്ണാർക്കാട് ഏരിയ ഓർഗനൈസർ, പുലാപ്പറ്റ ഹൽഖ നാസിം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: ശാക്കിർ അഹ്മദ് (വെൽഫെയർ പാർട്ടി പാലക്കാട് ജില്ല സെക്രട്ടറി), സാജിദ് അജ്മൽ (പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്, മീഡിയവൺ), ഷാഹിദ് അസ്ലം (ചെന്നൈ), സാബിർ അഹ്സൻ (ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്), സ്വാലിഹ. മരുമക്കൾ: മുഹമ്മദ് റഫീഖ് പുതുപ്പള്ളിത്തെരുവ്, റഷീദ, നസ്റിൻ (വനിത കൺവീനർ , ജമാഅത്തെ ഇസ്ലാമി കോങ്ങാട് ഏരിയ), തസ്കിൻ, നിഷ് ല. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് നരിയംപാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ