പയ്യന്നൂർ: രാമന്തളിയിലെ കൊയ്ത്തട്ട മീത്തലെ വീട്ടിൽ സുരേന്ദ്രൻ (69) നിര്യാതനായി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. സീനിയർ മാനേജരാണ്. പരേതനായ കെ.കെ. കുഞ്ഞികൃഷ്ണ പൊതുവാളുടെയും കെ.എം. കാർത്തായനി അമ്മയുടെയും മകനാണ്.
ഭാര്യ: പി.പി. സുഷമ. മക്കൾ: പി.പി. സുനീഷ് സുരേന്ദ്രൻ (അദാനി ഗ്രൂപ്പ് തിരുവനന്തപുരം എയർപോർട്ട്), സുഷിൻ സുരേന്ദ്രൻ (ഡിജിറ്റൽ മാർക്കറ്റിങ്). മരുമകൾ: നീതു സുനീഷ്. സഹോദരങ്ങൾ: കെ.എം. ശ്രീധരൻ (പെരിന്തൽമണ്ണ), കെ.എം. പ്രസന്ന, കെ.എം. സുപ്രഭ (അഹമ്മദാബാദ്).