ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങര ഐലഞ്ചേരി എം.വി സ്വീറ്റ്സ് ഉടമ എം.വി. ബാലൻ (60) നിര്യാതനായി. സി.പി.എം കണ്ടംകുളങ്ങര നോർത്ത് മുൻ ബ്രാഞ്ച് മെംബറും വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം മുൻ പ്രവർത്തക സമിതിയംഗവുമാണ്. കേരള വ്യാപാരി വ്യവസായി സമിതി അംഗമാണ്.
പിതാവ്: പരേതനായ നാരായണൻ. അമ്മ: പരേതയായ എം.വി. മാണിക്കം. ഭാര്യ: ബിന്ദു (വെള്ളൂർ). മക്കൾ: ബിജില, അതുൽ. മരുമകൻ: സനൂജ് (ദുബൈ).
സഹോദരങ്ങൾ: ജനാർദനൻ, കമലാക്ഷൻ, ഉത്തമൻ, പരേതരായ ലക്ഷ്മണൻ, സാവിത്രി. മൃതദേഹം ഞാറാഴ്ച രാവിലെ ഒമ്പതു മുതൽ വി.ആർ. നായനാർ സ്മാരക വായനശാലയിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം 10ന്.