ഒറ്റപ്പാലം: ബസുകളുടെ സമയത്തെ ചൊല്ലിയുണ്ടായ വാക്തർക്കത്തിനിടെ ബസ് കണ്ടക്ടർ കുഴഞ്ഞു വീണ് മരിച്ചു. നടുവത്തുപാറ ദേവപ്രഭയിൽ ജയേഷാണ് (49) മരിച്ചത്. ചിനക്കത്തൂർ കാവ് പരിസരത്തെ ബസ് സ്റ്റോപ്പിൽ രാവിലെയാണ് സംഭവം.
പാലക്കാട്-പട്ടാമ്പി റൂട്ടിലോടുന്ന അൽഅമീൻ ബസിലെയും ഒറ്റപ്പാലം-തിരുവില്വാമല റൂട്ടിലോടുന്ന ശാന്തി ബസിലെയും ജീവനക്കാർ തമ്മിലാണ് ടൈമിങ്ങിനെ ചൊല്ലി തർക്കമുണ്ടായത്. ശാന്തി ബസിലെ കണ്ടക്ടറാണ് മരിച്ച ജയേഷ്. ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെ ജയേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.