പിലാത്തറ: മണ്ടൂർ ചുമടുതാങ്ങി നൂർ മഹല്ലിൽ താമസിക്കുന്ന തളിപ്പറമ്പ് നാടുകാണി അൽ-മഖർ അറബിക് കോളജ് പ്രിൻസിപ്പൽ ഡോ. വി.എൻ. മഹമ്മൂദ് ഹാജി (63) നിര്യാതനായി. മാടായി കോഓപറേറ്റിവ് കോളജ് അറബിക് ഡിപ്പാർട്ട്മെന്റ് റിട്ട. മേധാവിയായ മഹമ്മൂദ് ഹാജി തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയാണ്.
കെ.പി. മായിൻ മുസ്ലിയാരുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: മിർദാസ്, ജുവൈരിയ, സമിയ്യ. മരുമക്കൾ: ജാബിർ, ബരീര. സഹോദരങ്ങൾ: വി.എൻ. ഹുസൈൻ ഹാജി (മസ്കത്ത് മുജമ്മഅ സെക്രട്ടറി), അബ്ദുൽ ഖാദർ ഹാജി (വെള്ളൂർ, കറമേൽ), ഹാഷിർ ഹാജി (ബേക്കൽ), അബ്ദുസമദ് ഹാജി (ഖത്തർ), ജാഫർ സാദിഖ് സഅദി (ഖത്തീബ് കൈകോട്ട്കടവ് ജുമാ മസ്ജിദ്), ഹഫ്സത്ത് (വെള്ളാപ്പ്), കുഞ്ഞാമിന (കാങ്കോൽ).