കടന്നപ്പള്ളി: പടിഞ്ഞാറേക്കരയിലെ കുപ്പടക്കത്ത് കുഞ്ഞിരാമൻ നമ്പ്യാർ (89) നിര്യാതനായി. കർഷക, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുൻകാല പ്രവർത്തകനും നാട്ടിലെ അറിയപ്പെടുന്ന കർഷകനുമായിരുന്നു. ഭാര്യ: പരേതയായ കെ.പി. ലക്ഷ്മിയമ്മ. മക്കൾ: ചന്ദ്രൻ (തെക്കേക്കര), ഹരിദാസൻ (റിട്ട. ആർമി), ജനാർദനൻ (റിട്ട. അധ്യാപകൻ),ഗംഗാധരൻ (ഇലക്ട്രീഷ്യൻ). മരുമക്കൾ: കെ. ബിന്ദു (മിൽമ സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം, മുൻ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി അംഗം), ഗീത (പാച്ചേനി), ഷീന (ചെറുവിച്ചേരി). സഹോദരി: പരേതയായ ശ്രീദേവിയമ്മ.