പെരുവള്ളൂർ: മുടക്കിയിൽ മഹല്ല് കാടപ്പടിയിൽ താമസിക്കുന്ന ചൊക്ലി കുഞ്ഞിമുഹമ്മദ് ഹാജി (74) നിര്യാതനായി.
കൊണ്ടോട്ടി മേലങ്ങാടിയിലും 30 വർഷത്തോളമായി കാടപ്പടിയിൽ പ്രവർത്തിക്കുന്ന സൺ ഫുഡ്സ് പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയായിരുന്നു. മത-സാമൂഹിക സേവനരംഗത്ത് നിറസാന്നിധ്യവും കച്ചവടത്തിൽ സൂക്ഷ്മത പാലിക്കുന്ന വ്യക്തികൂടിയായിരുന്നു.
ഭാര്യ: നഫീസ. മക്കൾ: കമറുദ്ദീൻ, കമറുന്നീസ, നജുമുന്നിസ, ഖൈറുന്നിസ, ഷറഫുന്നിസ, പരേതയായ ബദറുന്നീസ. മരുമക്കൾ: അബ്ദുൽ കരീം (കെ.കെ പടി), ലത്തീഫ് (ചെട്ടിപ്പടി), നൗഷാദ് (കരുവാങ്കല്ല്), സുബൈർ (പാക്കടപുറായ), ആമിന (വെളിമുക്ക്).
\