താഴേക്കോട്: അരക്കുപറമ്പ് ഗവ. എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്ററും പാലനാഴി ജുമാമസ്ജിദ് മുതവല്ലിയുമായിരുന്ന വലിയ പീടികക്കൽ മൊയ്തുട്ടി മാസ്റ്റർ (79) നിര്യാതനായി.
പാലനാഴി ജുമാമസ്ജിദ്, പള്ളിക്കുന്ന് ഗവ. എൽ.പി സ്കൂൾ എന്നിവയുടെ ശിൽപികളിൽ പ്രധാനിയും മത, സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. താഴെക്കോട് പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ, കരിങ്കല്ലത്താണി ഹിഫ്ള് കോളജ് എന്നിവയുടെ മുൻ ഭാരവാഹിയായിരുന്നു.
ഭാര്യ: ബീവിക്കുട്ടി. മക്കൾ: വി.പി. റഷീദ് മാസ്റ്റർ (മുസ്ലിം ലീഗ് താഴെക്കോട് പഞ്ചായത്ത് പ്രസിഡൻറ്), വി.പി. അബൂ സബാഹ്. മരുമക്കൾ: ജുവൈരിയ, സക്കീന. പിതാവ്: പരേതനായ വലിയപീടികക്കൽ ചെറിയ മദാരി ഹാജി. മാതാവ്: പരേതയായ കല്ലടി മറിയക്കുട്ടി.