അഞ്ചരക്കണ്ടി: വേങ്ങാട് അങ്ങാടി സി.വി ലാന്റിൽ സി.വി. അഹമ്മദ് ഹാജി (78) നിര്യാതനായി. കുത്തുപറമ്പ് നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ്, കണ്ണൂർ ജില്ല പ്രവർത്തക സമിതി അംഗം, യു.ഡി.എഫ് വേങ്ങാട് പഞ്ചായത്ത് ചെയർമാൻ, ശാഖ മുസ് ലിം ലീഗ് പ്രസിഡന്റ്, വേങ്ങാട് മഹല്ല് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യമാർ: ഷാഹിദ, ആയിഷ. മക്കൾ: റഹ്മത്ത്, ആയിഷ, ആബിദ, ജസീല, റംഷീന, സി.വി. സിയാദ് (മുസ് ലിം ലീഗ് ശാഖ സെക്രട്ടറി), സവാദ്, ഷരീഫ, ഹൈറുന്നിസ, പരേതനായ കെ.സി.പി നാസർ. മരുമക്കൾ: നസീർ, ഉസ്മാൻ, സിറാജ്, നാസർ, മുബശ്ശിറ, സയ്യിദ, തജ്മുദ്ദീൻ, ഷാമിൽ, നാസർ. സഹോദരമ്മാർ: അബൂബക്കർ, ഉമ്മർ, ആയിഷ, പരേതനായ ഉസ്മാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വേങ്ങാട് വട്ടക്കണ്ടിയിൽ.