ചെമ്മനാട്: ചെമ്മനാട്ടെ മുസ്ലിം ലീഗ് നേതാവ് സി.എ. അസീസ് (74) നിര്യാതനായി.
ചെമ്മനാട് ശാഖ ലീഗിന്റെ മുൻ ജനറൽ സെക്രട്ടറി, പുതിയ പള്ളി മഹൽ കമ്മിറ്റി പ്രസിഡന്റ്, ചെമ്മനാട് ജമാഅത്ത് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ബേവിഞ്ചയിലെ സഫിയ. മക്കൾ: സജാജ്, സർത്താജ്, സബ്രാജ്.
മരുമക്കൾ: ഷാസിയ, മുഹമ്മദ് അലി, ഷഹസാദ്. പരേതരായ സി.എച്ച്.എ. മുഹമ്മദിന്റെയും സി.പി. ഹവ്വമ്മയുടെയും മകനാണ്. പരേതരായ ചിറാക്കൽ അബൂബക്കർ, അബ്ബാസ് അലി കാഞ്ഞങ്ങാട്, സി. സഹീദ്, സി.പി. ഉബൈദ്, പരേതയായ സി. ഖൈറുന്നിസ, സി. അസ്മാബി എന്നിവർ സഹോദരങ്ങളാണ്.