പട്ടാമ്പി: മുങ്ങൽ വിദഗ്ധൻ പൈലിപ്പുറം പട്ടന്മാർതൊടി ഹംസ (ബാബു-43) നിര്യാതനായി. സിവിൽ ഡിഫൻസ് അംഗമായി പ്രവർത്തിച്ചുവരുകയായിരുന്നു. 30 വർഷത്തോളമായി പാലക്കാട്, മലപ്പുറം ജില്ലകളിൽ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായവരെ കണ്ടെത്തുന്നതിലും മരിച്ചവരുടെ മൃതദേഹങ്ങൾ മുങ്ങിയെടുക്കുന്നതിലും വിദഗ്ധനായിരുന്നു. ഭാര്യ: സജിദ. മക്കൾ: മുഹമ്മദ് അജ്മൽ, മുഹമ്മദ് അൻസിൽ, ഫാത്തിമ അൻഷിദ. സഹോദരൻ: മുഹമ്മദ് ഷരീഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പൈലിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.