പെരിന്തൽമണ്ണ: ഭാരത് ഗ്യാസ് ഓഫിസിനു സമീപം പരേതനായ ചേറ്റുവായി വീരാന്റെ മകൻ ഹംസ (87) നിര്യാതനായി.
പെരിന്തൽമണ്ണ കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബിന്റെ മുൻ പ്രസിഡന്റായിരുന്നു. മുൻകാല ഫുട്ബാൾ താരം പരേതനായ കാദറിന്റെ അനുജനും മുൻകാല ഫുട്ബാൾ കളിക്കാരൻ പരേതനായ മുഹമ്മദാലി അമ്മാവനുമാണ്.
ഭാര്യ: പരേതയായ ചോലമുഖത്ത് നഫീസ. മക്കൾ: നാദിറ ബീഗം, അമീർ ആഷിക് (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, വാടാനപ്പള്ളി), പരേതനായ മുഹമ്മദ് അഷ്റഫ്.
മരുമക്കൾ: പച്ചീരി ഇമ്മുതമീം (പാതായ്ക്കര), തേവർകളത്തിൽ അബ്ദുൽ ഹമീദ് (എടത്തനാട്ടുകര), കല്ലൂർ അറക്കൽ ഷമീംബാവ (ചാവക്കാട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പെരിന്തൽമണ്ണ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.