കാഞ്ഞങ്ങാട്: പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവ സൈനികൻ അസുഖത്തെ തുടർന്ന് മരിച്ചു. ഞാണിക്കടവിലെ കുമാരൻ-ഗീത ദമ്പതികളുടെ മകൻ കെ. സൂരജ് (32) ആണ് മരിച്ചത്. രാജസ്ഥാനിലായിരുന്നു സേവനം ചെയ്തിരുന്നത്. അസുഖം കണ്ടെത്തിയ ശേഷം പുണെയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം. ബന്ധുക്കൾ പുണെയിലെത്തി. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിക്കും. ഭാര്യ: പള്ളിക്കര പാക്കം ശക്തി നഗറിലെ ദിവ്യ. മകൻ: ഇഷാൻ. സഹോദരൻ: ഗോകുൽ ഗൾഫ്.