എടവണ്ണ: മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ കല്ലേച്ചിയിലെ എടപ്പരുത്തി വിജീഷ്-ജിംഷി ദമ്പതികളുടെ മകൻ അമൽ കൃഷ്ണയാണ് (പാച്ചു-8) മരിച്ചത്.
മുക്കം പുള്ളനൂർ ന്യൂ ജി.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നാട്ടുകാർ മുൻകൈയെടുത്ത് അതിനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചുവരുമ്പോഴാണ് അമൽ കൃഷ്ണയുടെ മരണം. സഹോദരങ്ങൾ: അജയ് കൃഷ്ണ, അലംകൃത.