അഴീക്കോട്: മാവില കുനിയേടത്ത് വീട്ടിൽ പാർവതിയമ്മയുടെയും കുഞ്ഞമ്പു നമ്പ്യാരുടെയും മകൾ കണ്ണൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ എം.കെ. പുഷ്പവല്ലി (76) നിര്യാതയായി. ഭർത്താവ്: വി.സി. മനോഹരൻ (റിട്ട. പ്രധാനാധ്യാപകൻ, ചൊക്ലി വി.പി ഓറിയന്റൽ ഹൈസ്കൂൾ). മക്കൾ: ശ്രീവിദ്യ, ദിവ്യ, ധന്യശ്രീ. മരുമക്കൾ: ഗിരീഷ് (ബജാജ് അലയൻസ്), വിപിൻ (കണ്ണൂർ മെഡിക്കൽ കോളജ്). സഹോദരങ്ങൾ: എം.കെ. ചന്ദ്രശേഖരൻ നമ്പ്യാർ (വിരമിച്ച ശാസ്ത്രജ്ഞൻ), എം.കെ. ഗോപിനാഥൻ (റിട്ട. ആർ.ടി.ഒ ഉദ്യോഗസ്ഥൻ), പരേതരായ എം.കെ. കനകധാര ടീച്ചർ (റിട്ട. പ്രധാനാധ്യാപിക അഴീക്കോട് ഹൈസ്കൂൾ), ചന്ദ്രകാന്തം. സംസ്കാരം വൈകീട്ട് നാലിന് ചാൽ ബീച്ച് ശ്മശാനത്തിൽ.