പെരിങ്ങത്തൂര്‍: പുല്ലൂക്കരയിലെ തട്ടാന്റെവിട ദാറുസ്സലാമില്‍ അബ്ദുറഹിമാന് ഹാജി (72) നിര്യാതനായി. മസ്കത്തിലും കോട്ടയത്തും പഴയകാല വ്യാപാരിയായിരുന്നു. പുല്ലൂക്കരയിലെ റിട്ട. പോസ്റ്റ് മാസ്റ്ററായിരുന്ന പരേതനായ മേലിയാടത്ത് മമ്മു മാസ്റ്ററുടെയും പരേതയായ തട്ടാന്റെവിട അയിശുവിന്റെയും മകനാണ്. ഭാര്യ: നെല്ലൂര്‍ അണ്ടത്തോടന്‍ റംല ഹജ്ജുമ്മ (പുല്ലൂക്കര). മക്കള്‍: റാഹില, റജില, റജീഫ് (ഖത്തര്‍). മരുമക്കള്‍: നരിക്കൂട്ടുങ്ങല് നൗഷാദ് (കടവത്തൂര്‍), മഠത്തില്‍ ഈസ (മുതുവടത്തൂര്‍), അസ്മ (കോട്ടപ്പള്ളി). സഹോദരങ്ങള്‍: പരേതയായ വെള്ളോട്ടുകണ്ടി കദീശ, കോസ് മോസില്‍ മറിയം (ചൊക്ലി), ബിച്ചൂസില് നബീസു (പുല്ലൂക്കര), നിടുമ്പ്രത്ത് സുബൈദ (കൊച്ചിയങ്ങാടി), സുലൈഖ ജാസ്മിന്‍സ് (സൈഫ് നഗര്‍), ചെറുകുന്നുമ്മല്‍ സഫിയ, പൊയില്‍ സൗദ (ഇരുവരും കൊച്ചിയങ്ങാടി), തട്ടാന്റെവിട നാസര്‍ (വ്യാപാരി, പരവതാനി വടകര).