കടമ്പൂർ: ദേവി വിലാസം എൽ.പി. സ്കൂളിന് സമീപം മാളികപറമ്പ് റോഡിൽ അംജാദ് വീട്ടിൽ എ. സൗമിനി (83) നിര്യാതയായി. വിമോചന സമര സേനാനിയായിരുന്നു. ഭർത്താവ്: പരേതനായ പുതിയാണ്ടി ശേഖരൻ. മക്കൾ: പ്രകാശൻ, പ്രദീപൻ, പ്രമീള, പ്രമോദൻ (ബെയ്ക്കേർസ് ബെയ്ക്കറി ഉടമ, മുഴപ്പിലങ്ങാട്), പ്രശാന്തൻ (ഗൾഫ്). മരുമക്കൾ: ഷീബ, സ്മിത, കവിത, വിജിന, പരേതനായ പ്രകാശൻ. സഹോദരങ്ങൾ: വിനോദൻ (പാറപ്രം), പരേതരായ ബാലൻ, പവിത്രൻ, സോമൻ, ലീല, സുന്ദരൻ, സുരേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതുസ്മശാനത്തിൽ.