കോടിയേരി: ഈങ്ങയിൽപ്പീടികയിൽ അൽക്ക നിവാസിൽ പരേതരായ നാണുവിന്റെയും നാണിയുടെയും മകൻ കൂരാറ ശശി (70) നിര്യാതനായി. ആദ്യകാല ദിനേശ് ബീഡി തൊഴിലാളിയും ഓട്ടോ ഡ്രൈവറുമാണ്. ഈങ്ങയിൽപ്പീടിക ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയം കമ്മിറ്റി അംഗമാണ്. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ്.സി.എഫി.ഡബ്ല്യു.എ) ഈ ങ്ങയിൽപ്പീടിക യൂനിറ്റ് സെക്രട്ടറി, കർഷക സംഘം ഇങ്ങയിൽപ്പീടിക യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ഉഷ. മക്കൾ: അനഘ (മലബാർ കാൻസർ സെന്റർ, കോടിയേരി), അൽക്ക. മരുമക്കൾ: അരുൺകുമാർ (സൗദി), ടി.കെ. വിനീത് (സൗദി). സഹോദരങ്ങൾ: ലീല, ചന്ദ്രൻ, വിശാലു, പരേതരായ വിജയൻ, നാരായണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.