കൂത്തുപറമ്പ്: മൂര്യാട് വയലുംഭാഗത്തെ കോട്ടായി ചന്ദ്രൻ (78) നിര്യാതനായി. മൂര്യാട് മേഖലയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. പി.ടി. കുഞ്ഞനന്തൻ മാസ്റ്റർ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സെക്രട്ടറിയായിരുന്നു. പിതാവ്: സ്വാതന്ത്ര്യ സമരസേനാനി പരേതനായ ഉച്ചമ്പള്ളി അച്ചു. മാതാവ്: പരേതയായ നാരായണി. ഭാര്യ: പ്രേമി പലേരി. മക്കൾ: പ്രജിത്ത് പലേരി (പൊലീസ് എസ്.എസ്.ബി സെക്യൂരിറ്റി), പി. ഷിംജിത്ത് (കാലിഫോർണിയ). മരുമക്കൾ: പി. സരിത (സെക്ര, ഗ്രാമ സഹകരണ ബേക്കറി), പി. നീതു (ചിറ്റാരിപ്പറമ്പ്). സഹോദരങ്ങൾ: ശാന്ത, ശാരദ, യശോദ, ദാസൻ, സുശീല, രഘുനാഥൻ, സുജാത. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വലിയവെളിച്ചം ശാന്തിവനത്തിൽ.