തൃക്കരിപ്പൂർ: മത്സ്യത്തൊഴിലാളി പൂച്ചോലിലെ മൂത്തല കണ്ണൻ (75) നിര്യാതനായി. ആദ്യകാല കബഡി-ഫുട്ബാൾ താരമായിരുന്നു. ഭാര്യ: ടി. മാധവി. മക്കൾ: ഷൈജ (അധ്യാപിക), ഷാജി (ടാക്സ് പ്രാക്റ്റീഷണർ), ഷീജ (കമേഴ്സ്യൽ ടാക്സസ്). മരുമക്കൾ: രാജീവൻ(എക്സൈസ്), മിനി മുട്ടത്ത്, മണികണ്ഠൻ. സഹോദരൻ: പരേതനായ അമ്പു.