പയ്യന്നൂർ: പയ്യന്നൂരിലെ പ്രമുഖ ആർക്കിടെക്റ്റ് അന്നൂരിലെ ടി.സി.വി. ദിനേശൻ (63) നിര്യാതനായി. ലെൻസ്ഫെഡ് മുൻ സംസ്ഥാന പ്രസിഡന്റ്, ലയൺസ് റീജനൽ ചെയർമാൻ, ടി.സി.വി. കുഞ്ഞങ്ങ അമ്മ കുടുംബ ട്രസ്റ്റ് മുൻ മാനേജിങ് ട്രസ്റ്റി, പ്രകൃതി ജീവന ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പരേതനായ എ.കെ. നാരായണ പൊതുവാളുടെയും ടി.സി.വി ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: വി.പി. മിനി (പ്രഥമാധ്യാപിക, മുച്ചിലോട്ട് എ.എൽ.പി സ്കൂൾ). മക്കൾ: അലോക് ദിനേശൻ (ആർകിടെക്റ്റ് തിരുവനന്തപുരം), വിദുല ദിനേശൻ (വിദ്യാർഥി ഇറ്റലി). സഹോദരങ്ങൾ: ടി.സി.വി. രാജമല്ലിക, ടി.സി.വി. പ്രദീപൻ (ടി.സി.വി കൺസ്ട്രക്ഷൻ പയ്യന്നൂർ), ടി.സി.വി. ഷീന (ഹെഡ് ടീച്ചർ, കുട്ടുപുഴ), പരേതരായ ടി.സി.വി. രവീന്ദ്രൻ, ടി.സി.വി. ശശി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ.