ചുണ്ടേൽ: ചുണ്ടേൽ ശ്രീപുരം മൂവട്ടിക്കുന്ന് ഒറ്റയിൽ റുഖിയ (73) നിര്യാതയായി. കാദർ-പാത്തുമ്മ ദമ്പതികളുടെ മകളാണ്. 30 വർഷത്തോളം ചുണ്ടേൽ അങ്ങാടിയിൽ ഇറച്ചിവെട്ടുകാരിയായിരുന്നു. കേരളത്തിലെ ഏക വനിത ഇറച്ചിവെട്ടുകാരിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന റുഖിയ ദേശീയ- അന്തർദേശീയ മാധ്യമങ്ങളിലും വനിത പ്രസിദ്ധീകരങ്ങളിലും വാർത്തയായി. സംസ്ഥാന സർക്കാറിന്റെ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ റുഖിയയെ തേടിയെത്തിയിരുന്നു.