നീലേശ്വരം: മംഗളൂരു യൂനിവേഴ്സിറ്റി കോളജ് റിട്ട. പ്രിൻസിപ്പൽ പള്ളിക്കര വടക്കേക്കര മേലത്ത് തറവാട് രക്ഷാധികാരി പ്രഫ. മേലത്ത് മാധവൻ നമ്പ്യാർ (93) നിര്യാതനായി. മൈസൂർ, മംഗളൂരു സർവകലാശാലകളിലെ ബി.എ, എം.എ പരീക്ഷ ബോർഡ് ചെയർമാൻ, വിവിധ അക്കാദമിക് കമ്മിറ്റികളിലും വിദഗ്ധ സമിതികളിലും മെംബർ, അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചന്ദ്രഗിരി ശ്രീ ശാസ്ത, തൃക്കണ്ണാട്ട് ക്ഷേത്ര ദേവസ്വം പാരമ്പര്യ ട്രസ്റ്റി കൂടിയാണ്. ഭാര്യ: പരേതയായ ചെരിപ്പാടി പ്രഭാവതിയമ്മ. മക്കൾ: അനിത (പയ്യന്നൂർ), സുനിത (മംഗളൂരു). മരുമക്കൾ: ഡോ. ശ്രീകുമാർ കെ. നായനാർ (പയ്യന്നൂർ), പരേതനായ ഡോ. രാജൻ പ്രശാന്ത് (കോട്ടക്കൽ). സഹോദരങ്ങൾ: മേലത്ത് രാധാദേവി അമ്മ (വിദ്യാനഗർ), മേലത്ത് ഭാരതി അമ്മ (മാലക്കല്ല്), മേലത്ത് സൗമിനി അമ്മ (ബംഗളൂരു), പരേതരായ മേലത്ത് ശാരദ അമ്മ (വെള്ളക്കല്ല്), മേലത്ത് പത്മാവതി അമ്മ (മരിംകല്ല്).