പട്ടാമ്പി: കിഴായൂർ ചാങ്ങലിയോട്ടുമന മോഹനൻ (66) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. മുൻ വിദ്യാർഥി യുവജന സംഘടന പ്രവർത്തകനും സി.ഐ.ടി.യു ഡിവിഷൻ കമ്മിറ്റി അംഗവും കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ നേതാവുമായിരുന്നു. സി.പി.എം അന്തൂർ പള്ളിയാൽ ബ്രാഞ്ച് അംഗം, കേരള കർഷകസംഘം പട്ടാമ്പി വില്ലേജ് കമ്മിറ്റി അംഗം, കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: സതി. മകൾ: ശ്വേത. മരുമകൻ: സുദേവ്. സഹോദരങ്ങൾ: സാവിത്രി, ത്രിവിക്രമൻ, ദേവി കൃഷ്ണൻ, നാരായണൻ, പരേതരായ വാസുദേവൻ, സുബ്രഹ്മണ്യൻ.