താമരശ്ശേരി: വെഴുപ്പൂര്‍ കിഴക്കേകണ്ടിയിൽ താമസിക്കുന്ന പരേതനായ തോട്ടുമൂലയിൽ മൊയ്തീൻ കുഞ്ഞി ഹാജിയുടെ മകൻ ടി.എം. അബ്ദുല്ല കുട്ടി (68) നിര്യാതനായി. മാതാവ്: പരേതയായ ഉമ്മയ്യ ഉമ്മ. ഭാര്യ: പാത്തു. മക്കൾ: നൗഫൽ, ഫയ്യാദ്, നജ്മ. മരുമക്കൾ: ഷഹീർ (പി.സി മുക്ക്), ഫസ്ന (അടിവാരം), ജംഷി (മുറംപാത്തി). സഹോദരങ്ങൾ: ടി.എം. സുലൈമാൻ ഹാജി, ടി.എം. മുഹമ്മദ് ഹാജി, ടി.എം. സമദ്, ടി.എം. അബ്ദുറഹ്മാൻ (ഖത്തർ), പാത്തുമ്മ (വാവാട്), മറിയം (പോർങ്ങോട്ടൂർ), സാറ (വെളിമണ്ണ).