എടക്കാട്: എളയാവൂർ സൗത്ത് സി.പി.എം എടക്കാട് ഏരിയ കമ്മിറ്റി അംഗം കെ. ബഷീർ (63) നിര്യാതനായി. എളയാവൂർ ക്ഷീരോൽപാദക സഹകരണ സംഘം മുൻ ജീവനക്കാരനാണ്. സി.ഐ.ടി.യു എടക്കാട് ഏരിയ പ്രസിഡന്റ്, ജില്ല വൈസ് പ്രസിഡന്റ്, ഓട്ടോ തൊഴിലാളി യൂനിയൻ ജില്ല ട്രഷറർ, ജില്ല മോട്ടോർ തൊഴിലാളി യൂനിയൻ എടക്കാട് ഏരിയ സെക്രട്ടറി, ന്യൂനപക്ഷ സാംസ്കാരിക വേദി എരിയ കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. എളയാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഇമ്പിച്ചിബാവ സൗഹൃദവേദി എളയാവൂർ സൗത്ത് വില്ലേജ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: എ. സജ്ന, മകൾ: ആയിഷ (വിദ്യാർഥിനി). സഹോദരങ്ങൾ: ഷരീഫ്, ജമീല, സുബൈദ, പരേതനായ അലി.