പാനൂർ: സെന്റർ പൊയിലൂരിലെ പൗരപ്രമുഖനും തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വാർഡ് അംഗവുമായിരുന്ന മത്തത് അബ്ദുല്ല മൗലവി (75) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ല മുൻ കൗൺസിൽ അംഗം, സെന്റർ പൊയിലൂർ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കല്ലിക്കണ്ടി നൂറുൽ ഹുദ പള്ളി, ദർസ് കമ്മിറ്റി സെക്രട്ടറി, സെന്റർ പൊയിലൂർ എൽ.പി സ്കൂൾ മാനേജർ, വിവിധ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായും സഹകാരിയായും പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യമാർ: ആയിശ, പരേതയായ നബീസു.
മക്കൾ: ജാഫർ, ആസ്യ, മിസ് രിയ്യ (പ്ലസ് വൺ വിദ്യാർഥിനി കൊളവല്ലൂർ ഹയർസെക്കൻഡറി), സുഹ്റ (വിദ്യാർഥിനി കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ).
മരുമക്കൾ: അബ്ദുറഹ്മാൻ പുല്ലൂക്കര, റിസ് വാന എടച്ചേരി. സഹോദരങ്ങൾ: പരേതരായ പക്രൻ ഹാജി, കുഞ്ഞി ഹസ്സൻ ഹാജി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് സെന്റർ പൊയിലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.