അണ്ടത്തോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. കഴിഞ്ഞദിവസം എടക്കഴിയൂർ കുരഞ്ഞിയൂരിൽ ബൈക്കിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പാലപ്പെട്ടി ദുബൈപ്പടി മൂക്കത്തേൽ കോയയുടെ ഭാര്യ സൈനബയാണ് (60) വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഭർത്താവുമായി ബൈക്കിൽ കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് പാലയൂരിലുള്ള മകളുടെ വീട്ടിൽ പോയി തിരിച്ചുവരുമ്പോൾ കുരഞ്ഞിയൂരിലാണ് അപകടം.
പോസ്റ്റ്മോർട്ട നടപടികൾക്കുശേഷം പാലപ്പെട്ടി ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: നൗഫൽ, നൗഷാദ്, നിഷാദ്, നൗഷജ. മരുമകൻ: റഹീം.