കരിവെള്ളൂർ: കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. കായികാധ്യാപകൻ വടക്കേ മണക്കാട്ടെ വി. കൃഷ്ണൻ മാസ്റ്റർ (76) നിര്യാതനായി. പരേതരായ കുഞ്ഞമ്പു വൈദ്യരുടെയും ടി.കെ. കല്യാണിയുടെയും മകനാണ്. ഭാര്യ: എ.വി. നളിനി (വടക്കേ മണക്കാട്). മകൻ: എ.വി. ശ്രീജിത്ത് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കുടുംബാരോഗ്യകേന്ദ്രം, കയ്യൂർ). മരുമകൾ: പി. ഷംമ്യ (വനിത സിവിൽ എക്സൈസ് ഓഫിസർ നീലേശ്വരം). സഹോദരങ്ങൾ: വി. ഭാനുമതി (റിട്ട. കായികാധ്യാപിക, കോറോം), ഡോ. വി. ശാരദ (ഹോമിയോ ഡോക്ടർ, കള്ളാർ), വി. രാഘവൻ (റിട്ട. കായികാധ്യാപകൻ, മൂഡബിദ്രെ), വി. മാധവൻ (വടക്കേ മണക്കാട്), വി. സുജോതി (മുത്തത്തി), പരേതരായ വി. സുലോചന (വടക്കേ മണക്കാട്), വി. രവീന്ദ്രൻ (വിമുക്ത ഭടൻ നീലേശ്വരം പടിഞ്ഞാറ്റംകൊവ്വൽ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പെരളം പൊതുശ്മശാനത്തിൽ.