പഴയങ്ങാടി: മുട്ടം ബസാറിലെ ബി. മുഹമ്മദ് ശംഷാജ് (42) നിര്യാതനായി. ദുബൈയിൽ സോഫ്റ്റ്വെയർ കമ്പനിയിൽ പാർട്ടണറാണ്. 10 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ദുബൈയിൽ നേരത്തേ ഹോട്ടൽ ബിസിനസുണ്ടായിരുന്നു. പരേതനായ എസ്.ടി.പി. അബ്ദുൽ സലാം, ബി. ബീഫാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: ആലിയ. മക്കൾ: ഹാദിയ, വഫിയ, ഫാത്തിമ, ലിയാന, ഇനായ. സഹോദരങ്ങൾ: സബീന, ഷബീർ, സഫ്വാന.