തൃക്കരിപ്പൂർ: ഫുട്ബാൾ താരവും ഓട്ടോ തൊഴിലാളിയുമായ വലിയപറമ്പിലെ ടി.കെ. അനിൽകുമാർ (54) നിര്യാതനായി. കെ.ജി.എം ക്ലബിന്റെ ഫുട്ബാൾ താരം, ആശാൻ സ്മാരക കലാസമിതി, സഹൃദയ ഗ്രന്ഥാലയം എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. അനിലിന്റെ ചികിത്സക്കായി നാട്ടുകാരുടെ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിരുന്നു. പിതാവ്: കെ. കുമാരൻ (സി.പി.എം വലിയപറമ്പ സെൻട്രൽ ബ്രാഞ്ച് മെംബർ). മാതാവ്: ടി.കെ. മാധവി. ഭാര്യ: പി.വി. സുനിത. മകൻ: അഭിജിത്ത്. സഹോദരങ്ങൾ: മുരളി, ടി.കെ. രഞ്ജിത്ത് (സിവിൽ എക്സൈസ് ഓഫിസർ, കുമ്പള).