മൊഗ്രാൽ: പരേതരായ കുന്നിൽ പള്ളി മുക്രി അബ്ദുല്ല -നഫീസ ദമ്പതികളുടെ മകനും പ്രവാസിയുമായിരുന്ന പെറുവാട് കെ.കെ റോഡിൽ ഇർഫാന മൻസിൽ അബ്ദുൽ ബഷീർ (57) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചയായിരുന്നു മരണം. പ്രവാസം വിട്ട് നാട്ടിൽ പാൽക്കച്ചവടം നടത്തിവരുകയായിരുന്നു.
ഭാര്യ: റംല. മക്കൾ: റൈഹാന, ഫർസാന, ഇർഫാന. മരുമക്കൾ: റിയാസ് പച്ചമ്പള, അഷ്റഫ് നെല്ലിക്കുന്ന്, സുബൈർ പരവനടുക്കം.
സഹോദരങ്ങൾ: മുഹമ്മദ് (സെക്രട്ടറി, ഹൈദ്രോസ് ജുമാ മസ്ജിദ് നടുപ്പളം), ഇബ്രാഹിം, അബ്ദുൽ ഹമീദ് (ഗൾഫ്), ഫസൽ, ഹുസൈൻ, ലത്തീഫ് സഖാഫി (ഖത്തീബ്, ഉജാംപദവ് ജുമാ മസ്ജിദ്), സുഹ്റ, സീനത്ത്, പരേതയായ ആയിഷ. മയ്യിത്ത് വൈകീട്ട് അഞ്ചോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.