പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്തിലെ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ടി.എ. മുഹമ്മദ് കുഞ്ഞി (68) നിര്യാതനായി. മാട്ടൂൽ പഞ്ചായത്ത് 13ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. മാട്ടൂൽ എം.യു.പി സ്കൂൾ, ഹിദായത്തിൽ ഇസ് ലാം മദ്റസ, ഹിദായത്ത് ഖുർആൻ ലേണിങ് സെന്റർ എന്നീ സ്ഥാപനങ്ങളുടെ സെക്രട്ടറിയായിരുന്നു. മാട്ടൂൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു. ദീർഘ കാലം ബഹ്റൈൻ, യു.എ.ഇ രാജ്യങ്ങളിൽ പ്രവാസിയായിരുന്നു. പരേതരായ പി.സി. അബ്ദുല്ല, ടി.എ. മറിയം എന്നിവരുടെ മകനാണ്. ഭാര്യ: പി.പി. റുഖിയ. മക്കൾ: റമീസ, മുനീറ, അബ്ദുല്ല. മരുമക്കൾ: പി.സി. അബ്ദുൽ ഗഫൂർ, കെ.പി. നൗഷാദ്, ശിഫാന. സഹോദരങ്ങൾ: ബീഫാത്തു, ഹലീമ, പരേതരായ ഈസ, മൂസ.