നീലേശ്വരം: രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മലയോരത്തെ നിറസാന്നിധ്യവും പ്രമുഖ പ്ലാന്ററുമായ കരിന്തളം കുമ്പളപ്പള്ളിയിലെ അഡ്വ. കെ.കെ. നാരായണൻ (71) നിര്യാതനായി. നിലവിൽ നീലേശ്വരം ഗ്യാസ് ഏജൻസി ഉടമയും കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ മാനേജറുമായിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളജ് മാനേജ്മെന്റ് കമ്മിറ്റി അംഗം, പടന്നക്കാട് ബേക്കൽ ക്ലബ് പ്രസിഡന്റ്, നീലേശ്വരം എൻ.കെ.ബി.എം ആശുപത്രി ചെയർമാൻ, കോക്ക് ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ്, ലയൺസ്, റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
പരേതനായ പെരട്ടൂർ പൊന്നാപ്പൻ, കരിമ്പിൽ കല്യാണി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ: കെ. സുശീല (റിട്ട. അധ്യാപിക, കരിമ്പിൽ ഹൈസ്കൂൾ). മകൾ: കാർത്തിക. മരുമകൻ: ആദർശ് (ഇരുവരും ചെന്നൈ). സഹോദരങ്ങൾ ഡോ. കെ. ഗംഗാധരൻ (അബൂദബി), രാജ്മോഹൻ (ആറളം), അഡ്വ. രത്നകുമാരി (മുംബൈ), ഗീത കരിമ്പിൽ (ആറളം), നിർമലകുമാരി, പരേതനായ ക്യാപ്റ്റൻ ബാലകൃഷ്ണൻ.